ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ:സർക്കാർ കമ്മീഷന്‍ രൂപീകരിച്ചു

കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സംസ്ഥാന സർക്കാർ കമ്മീഷന്‍ രൂപീകരിച്ചു. ജസ്റ്റിസ് ജെ. ബി. കോശിയാണ് കമ്മീഷന്റെ അധ്യക്ഷന്‍.

വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കും. ജസ്റ്റിസ് ജെ ബി കോശി അധ്യക്ഷനായ കമ്മീഷനില്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ജേക്കബ് പുന്നൂസ് എന്നിവര്‍ അംഗങ്ങളാണ്.

05-Nov-2020