ഇ.ഡിക്കെതിരെ നിയമസഭാ അവകാശ സമിതിക്ക് പരാതി

കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായി പരാതി. ഇ.ഡിക്കെതിരായ പരാതി നിയമസഭാ അവകാശ സമിതിക്കാണ് ലഭിച്ചത്. ഇതിന്മേൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വകുപ്പിലെ ഉന്നതരെ നിയമസഭാ സമിതി വിളിപ്പിച്ചേക്കും.

ജയിംസ് മാത്യു എം.എൽ.എയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ പരാതി നൽകിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ജനകീയമായ ലൈഫ് പദ്ധതി തടസപ്പെടുത്താൻ നീക്കം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പരാതി.

05-Nov-2020