കേസില്‍ ഇടപെടില്ലന്ന മുന്‍ നിലപാടില്‍ മാറ്റമില്ല: സിപിഎം

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് ഇ.ഡിക്കെതിരേ സി.പി.എം. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയമാണെന്നും ഇഡി മനുഷ്യാവകാശ ലംഘനം നടത്തിയെന്നും സി.പി.എം പറഞ്ഞു. ഇഡിയുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയുടെ കാര്യങ്ങള്‍ തുറന്നു കാണിക്കാന്‍ അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കുകയും ചെയ്തു.

അതേസമയം അന്വേഷണത്തെ എതിര്‍ക്കാനോ തടയാനോ ശ്രമിക്കില്ലന്നും, കേസില്‍ ഇടപെടില്ലന്ന മുന്‍ നിലപാടില്‍ മാറ്റമില്ലന്നും സി.പി.എം വ്യക്തമാക്കി. നിലവില്‍ ബിനീഷിന്റെ രണ്ടര വയസുകാരിയായ മകളുടെ മുന്നില്‍ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ഇ.ഡിക്ക് ഉടന്‍ നോട്ടീസ് നല്‍കും. അവര്‍ നല്‍കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

05-Nov-2020