ബി.ജെ.പി തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം പള്ളിത്താനം രാധാകൃഷ്ണൻ പാർട്ടി വിട്ടു

ബിജെ.പിയിൽ ആഭ്യന്തര കലഹം വർദ്ധിക്കുന്നതിനിടെ തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം പള്ളിത്താനം രാധാകൃഷ്ണൻ പാർട്ടി വിട്ടു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു .

തുടർന്നാണ് നാല് പതിറ്റാണ്ടുകളായി പാർട്ടി പ്രവർത്തകനായിരുന്ന രാധാകൃഷ്ണന്റെ രാജി. ജില്ലാ കമ്മിറ്റി സ്ഥാനവും പാർട്ടി പ്രാഥമിക അംഗത്വവും ഒപ്പം ഉപേക്ഷിച്ചു. ബി.ജെ.പി കൂടിയാലോചനകൾ നടത്താതെ വിശ്വാസ വഞ്ചനയിലൂടെയാണ് സ്ഥാനാർത്ഥി നിര്‍ണ്ണയം നടത്തിയതെന്നാണ് രാധാകൃഷ്ണന്‍റെ ആരോപണം.

ബി.ജെ.പിക്കായി ഇത്രയും കാലം പ്രവര്‍ത്തനം നടത്തിയ ഒരാളെന്ന നിലയ്ക്ക് ഒരുവാക്കുപോലും ചോദിക്കാതെ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ച രീതിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

05-Nov-2020