വീടിന്‍റെ നിർമാണം: കെ.എം ഷാജി നൽകിയ അപേക്ഷയിൽ വീണ്ടും പിഴവുകൾ

ഒരിക്കൽ വിവാദമായതിനെ തുടർന്ന് വീടിന്‍റെ നിർമാണം വീണ്ടും ക്രമപ്പെടുത്താൻ കെ.എം ഷാജി എം.എൽ.എ നൽകിയ അപേക്ഷയിൽ പിഴവുകൾ കണ്ടെത്തി . ഇതിനെ തുടർന്ന് അപേക്ഷ കോഴിക്കോട് കോർപ്പറേഷൻ തള്ളി. പിഴവ് മാറ്റി പുതുക്കിയ അപേക്ഷ നൽകണമെന്ന് കോർപ്പറേഷൻ അറിയിച്ചു.

നേരത്തെ അനുമതി നൽകിയതിനേക്കാൾ കൂടുതൽ സ്ഥലത്ത് വീട് നിർമ്മിച്ചതിനാണ് കോഴിക്കോട് കോർപ്പറേഷൻ കെ.എം ഷാജിക്കെതിരെ നടപടി തുടങ്ങിയത്. അനധികൃത നിയമനങ്ങൾ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് വീടിന്‍റെ ഉടമയായ കെ.എം ഷാജിയുടെ ഭാര്യ കെ.എച്ച് ആശക്ക് നോട്ടീസ് നൽകിയിരുന്നു.

06-Nov-2020