ട്രഷറി ശാഖകളിൽ ഇനിമുതൽ ഓൺലൈനായി അക്കൗണ്ട് തുടങ്ങാം

സംസ്ഥാനത്തെ ട്രഷറി ശാഖകളിൽ ഇനി മുതല്‍ ഓൺലൈനായി അക്കൗണ്ട് തുടങ്ങാം. അതിന് വേണ്ടി
ആധാർ, പാൻകാർഡ്, ഡിജിറ്റൽ കെവൈസി, എസ്ബി ഫോം 1 എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് ട്രഷറി ശാഖയുടെ ഇമെയിൽ വിലാസത്തിലേക്ക് അയച്ചാൽ മാത്രം മതി.

വിലാസം അതാത് ട്രഷറിയിൽ വിളിച്ചു ശേഖരിക്കണം. ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥൻ ഔദ്യോഗിക ഇമെയിൽ വിലാസത്തിൽനിന്ന് ട്രഷറി ശാഖയുടെ ഇമെയിലിലേക്കു സ്കാൻ ചെയ്ത് അയച്ചാൽ അംഗീകരിക്കും. ഇതിന് പുറമേ ചെക് ബുക്കിനുള്ള അപേക്ഷയും ഇമെയിലിൽ അയയ്ക്കാം. ഇടപാടുകാർക്ക് കൂടുതൽ സൗകര്യമേർപ്പെടുത്താനാണ് ധനവകുപ്പിന്റെ ഈ ഉത്തരവ്.

06-Nov-2020