കമല്‍ഹാസന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

പ്രശസ്ത നടനും തമിഴ്നാട്ടിലെ മക്കള്‍ നീതി മയ്യം പാര്‍ട്ടി തലവനുമായ കമല്‍ഹാസന് ജന്മദിന ആശംസകര്‍ നേര്‍ന്ന് കേരളാ മുഖ്യമന്ത്രി പിണറായിവിജയന്‍. അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമൽ ഹാസൻ ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന് മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. എന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താൻ സാമൂഹിക പ്രവർത്തകൻ കൂടിയായ കമൽ ഹാസൻ നിർഭയം നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണ്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നു എന്നും അദ്ദേഹം അറിയിച്ചു.

07-Nov-2020