മത്സരംഗത്ത് നിന്ന് മുതിർന്ന നേതാക്കളെ ഒഴിവാക്കണമെന്ന് യൂത്ത് കോൺഗ്രസ്

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സരംഗത്ത് നിന്ന് മുതിർന്ന നേതാക്കളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രമേയം. സീറ്റുകള്‍ തീരുമാനിക്കും മുന്‍പ് തന്നെ കോണ്‍ഗ്രസിലെ ഭിന്നതയാണ് ഇതുവഴി പുറത്ത് വരുന്നത്. യൂത്ത് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പാർട്ടി നേതൃത്വത്തിന് ഇന്ന് കൈമാറും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കൾക്ക് മത്സരരംഗത്ത് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും മൂന്ന് വട്ടം മത്സരിച്ചവരെ ഒഴിവാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. നിലവില്‍ കേരളത്തില്‍ മൂന്ന് ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ എട്ട്, പത്ത്, പതിനാല് തിയ്യതികളിലാണ് വോട്ടെടുപ്പ്.

07-Nov-2020