ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ തന്നെയാണ് ട്വിറ്ററിലൂടെ കോവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്. ആശങ്ക വേണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാവുകയോ നിരീക്ഷണത്തില്‍ കഴിയുകയോ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. നിലവില്‍ രാജ്ഭവനില്‍ ഐസൊലേഷനിലുള്ള ഗവര്‍ണറുടെ ആരോഗ്യനില തൃപ്തികരമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

07-Nov-2020