ആരോഗ്യനിലയെപ്പറ്റി വിവരങ്ങൾ തേടി; വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കി: ആരോഗ്യമന്ത്രി
അഡ്മിൻ
ബാലുശേരിക്ക് സമീപം ഉണ്ണികുളത്ത് പീഡനത്തിനിരയായ നേപ്പാള്‍ ദമ്പതികളുടെ 6 വയസുകാരിയായ മകളുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പീഡനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
അതേസമയം കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി ആശുപത്രി സൂപ്രണ്ടിൽ നിന്നും വിവരങ്ങൾ തേടിയെന്നും വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ കോഴിക്കോട് മെഡി.കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്.
ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യ നിലതൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം പീഡന കേസിൽ പിടിയിലായ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.പോലീസ്‌സ്റ്റേഷന്റെ മുകൾ നിലയിൽ നിന്നും ചാടി പരിക്കേറ്റ പ്രതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.