ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് : ലീഗ് എം.എല്‍.എ എം. സി കമറുദ്ദീന്‍ അറസ്റ്റിൽ
അഡ്മിൻ
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗിന്റെ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയിലെ ചന്ദേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അറസ്റ്റ്. നടന്നത്15 കോടിയുടെ തട്ടിപ്പ് തെളിഞ്ഞെന്ന് പൊലീസ് അറിയിച്ചു. എംഎല്‍എയ്ക്ക് എതിരെ ചുമത്തിയത് വിശ്വാസ വഞ്ചന, നിക്ഷേപ സംരക്ഷണ വകുപ്പ് എന്നിവയാണ്.
ലഭ്യമായ തെളിവുകളെല്ലാം എം,എല്‍,എയ്ക്ക് എതിരെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസില്‍ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളെയും ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. തങ്ങളെ നിലവില്‍ എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കാസര്‍ഗോഡ് എ. എസ്. പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 10.30 മുതല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.
നിക്ഷേപ സമാഹരണം നടത്തിയത് തന്റെ മാത്രം ഉത്തരവാദിത്തത്തിലല്ലെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കമറുദ്ദീന്‍ മൊഴി നല്‍കിയിരുന്നു. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതികളുടെ എണ്ണം 115 ആയ ഘട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം എം. സി കമറുദ്ദീനെ ചോദ്യം ചെയ്തത്.