കെ. എം ഷാജിക്കെതിരെ വീണ്ടും ഇ.ഡിക്ക് പരാതി

മുസ്ലിം ലീഗിന്റെ അഴീക്കോട് എം.എല്‍.എയും നേതാവുമായ കെ. എം ഷാജിയ്‌ക്കെതിരെ വീണ്ടും ഇ.ഡിക്ക് പരാതി. ഐ.എന്‍.എല്‍ നേതാവായ എന്‍.കെ അബ്ദുള്‍ അസീസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് ഷാജിയുമായി ബന്ധപ്പെട്ട കേസില്‍ സഹോദരന്മാരുടെ ബന്ധം അന്വേഷിക്കണമെന്ന് പരാതി നല്‍കിയത്.

കെ.എം ഷാജിയുടെ ഷാജിയുടെ പണ സ്രോതസ്സ് സഹോദരങ്ങളാണെന്ന് സംശയമുണ്ട് എന്നും പരാതിയില്‍ പറയുന്നു. അതേസമയം ഇന്ന് രാവിലെ കെ. എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.

09-Nov-2020