ഒരു വഞ്ചനാ കേസ് കൂടി; എം. സി കമറുദ്ദീനെതിരായ കേസുകളുടെ എണ്ണം 112 ആയി

ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി തട്ടിപ്പ് കേസിൽ റിമാൻഡിലായ മുസ്ലിം ലീഗിന്റെ എം. സി കമറുദ്ദീൻ എം.എൽ.എക്കെതിരെ ഒരു വഞ്ചനാ കേസ് കൂടി ഇന്ന് രജിസ്റ്റർ ചെയ്തു.ഇതോടെ അദ്ദേഹത്തിനെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 112 ആയി.

അതേസമയം ഒളിവിൽ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങൾ പുതിയ കേസിലും പ്രതിയാണ്. മാവിലകടപ്പുറം സ്വദേശിയിൽ നിന്നും 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസ്. എം.സി കമറു​ദ്ദീനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി ഇന്ന് പരി​ഗണിക്കുകയാണ്.

09-Nov-2020