വോട്ടെണ്ണൽ ; ബീഹാറിൽ മഹാസഖ്യത്തിന്റെ മുന്നേറ്റം


ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിച്ചു. തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മഹാസഖ്യത്തിനാണ് കുതിപ്പ്.തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സഖ്യം ഇതുവരെ 105 സീറ്റില്‍ മുന്നിലെത്തിയിട്ടുണ്ട്.

ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സംഖ്യം 90 സീറ്റിലാണ് മുന്നേറുന്നത്.ഇടതുപക്ഷത്തിന് ഏഴ് സീറ്റുകളിൽ ലീഡ് ഉണ്ട്. അതേസമയം ഇന്ന് വിവിപാറ്റുകൾ കൂടി എണ്ണുന്നതിനാൽ പൂർണമായ ഫലം ലഭ്യമാകാൻ വൈകും. സംസ്ഥാനത്തെ 38 ജില്ലകളിൽ 55 കേന്ദ്രങ്ങളിലെ 414 ഹാളുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്.

ശക്തമായ സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ബീഹാറിലെ 243 അംഗ നിയമസഭയിൽ 122 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.തെരഞ്ഞെടുപ്പിന് മുൻപുള്ള അഭിപ്രായ സർവേകൾ എൻ.ഡി.എയ്ക്ക് തുടർഭരണം പ്രവചിച്ചിരുന്നെങ്കിലും വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകൾ മഹാസഖ്യത്തിനാണ് മേൽകൈ നൽകുന്നത്.

10-Nov-2020