കമറുദ്ദീന്റെ അഴിമതിക്ക് മുസ്ലീം ലീഗ് കൂട്ടുനിൽക്കുന്നു; വിമർശനവുമായി എ. വിജയരാഘവൻ

ജ്വല്ലറി സാമ്പത്തിക നിക്ഷേപ തട്ടിപ്പിൽ എം.സി കമറുദ്ദീൻ എം.എൽ.എയെ പിന്തുണച്ച മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ. എം.സി കമറുദ്ദീന്റെ അഴിമതിക്ക് മുസ്ലീം ലീഗ് കൂട്ടുനിൽക്കുകയാണെന്ന് എ. വിജയരാഘവൻ വിമർശിച്ചു.

അഴിമതിയെ കച്ചവടത്തിൽ വന്ന നഷ്ടമായാണ് ലീഗ് കാണുന്നത്. മുസ്ലിം ലീഗ് അഴിമതിയെ ന്യായീകരിച്ചപ്പോൾ കോൺഗ്രസ് മുസ്ലിം ലീഗിനെ പിന്തുണച്ച് രംഗത്ത് വന്നു. കമറുദ്ദീനെ മുസ്ലിം ലീഗ് ഭയപ്പെടുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.

10-Nov-2020