കെ.എം.ഷാജി എം.എൽ.എയെ ഇ.ഡി ചോദ്യം ചെയ്യുന്നു
അഡ്മിൻ
വിവാദമായ പ്ലസ് ടു കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ കെ.എം.ഷാജി എം.എൽ.എയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ചോദ്യംചെയ്യലിനായി അദ്ദേഹം എൻഫോഴ്സ്മെന്റ് ഹാജരായത്.
കെ.എം.ഷാജിയുടെ സഹോദരന്മാർക്കെതിരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചിട്ടുണ്ട്. പണമിടപാടുകളിൽ ഇവർക്കുള്ള പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി ഐ.എൻ.എൽ നേതാവ് എൻ.കെ. അബ്ദുൾ അസീസാണ് പരാതി നൽകിയത്.അതേസമയം, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ കെ.എം.ഷാജി എം.എൽ.എക്കെതിരെ കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജി കെ.വിജയകുമാർ അനേഷണത്തിന് ഉത്തരവായിരുന്നു.
10-Nov-2020
ന്യൂസ് മുന്‍ലക്കങ്ങളില്‍
More