എട്ട് വര്‍ഷം കൊണ്ട് കെ.എം ഷാജിക്ക് ഇത്രയധികം സ്വത്തുക്കള്‍ എവിടെ നിന്നുണ്ടായി: എം.വി ജയരാജന്‍

മുസ്‌ലിം ലീഗിന്റെ കെ.എം.ഷാജി എംഎല്‍എക്കെതിരെ വിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ഷാജിക്ക് ഇത്രയധികം സ്വത്തുക്കള്‍ എവിടെ നിന്നുണ്ടായെന്ന് ജയരാജന്‍ ചോദിച്ചു. ഏകദേശം 200 മടങ്ങ് വര്‍ദ്ധനവാണ് ഷാജിയുടെ സ്വത്തിലുണ്ടായിരിക്കുന്നത്.

എം.എല്‍.എയ്ക്കുള്ള വരുമാന ശ്രോതസിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പോലും അറിവില്ലെന്നും ജയരാജന്‍ പരിഹസിച്ചു. അതേസമയം, നിലവില്‍ പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിയെ ഇ.ഡി ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് ജില്ലയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ ഇപ്പോഴും പുരോഗമിക്കുന്നത്.

10-Nov-2020