ബീഹാര്‍ ‌: വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ആർ.ജെ.ഡിയും കോൺഗ്രസ്, സി.പി.ഐ(എം.എൽ)

നിയമസഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ആർ.ജെ.ഡിയും മൂന്ന് മണ്ഡലങ്ങളിൽ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി സി.പി.ഐ(എം.എൽ)ഉം രംഗത്ത് വന്നു.
വിവിധ ഏജൻസികളുടെ എക്‌സിറ്റ്‌പോൾ ഫലങ്ങളെ തള്ളുന്ന സ്വഭാവം ബിഹാർ വീണ്ടും ആവർത്തിച്ചു. വെറും 500 ൽ താഴെ വോട്ടുകൾക്ക് പരാജയം ഉണ്ടായ മണ്ഡലങ്ങളിൽ രണ്ടാമത് എത്തിയ സ്ഥാനാർത്ഥികളെല്ലാം വോട്ടെണ്ണൽ വീണ്ടും ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 12 സീറ്റുകളിലെ വോട്ടെണ്ണലിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആർ.ജെ.ഡി.യും കോൺഗ്രസും ആരോപിച്ചു. തങ്ങളുടെ പരാതിയുമായി ആർ.ജെ.ഡിയും കോൺഗ്രസും സി.പി.ഐ(എം.എൽ)ഉം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു. എന്നാൽ രാത്രി ഒരു മണിയോടെ വാർത്താ സമ്മേളനം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണങ്ങൾ തള്ളിക്കളയുകയും വോട്ടണ്ണൽ പൂർത്തിയായതായി വ്യക്തമാക്കുകയും ചെയ്തു.ഈ സാഹചര്യത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ പ്രതിപക്ഷ സഖ്യം തിരുമാനിച്ചു. സുപ്രിംകോടതിയിൽ തന്നെ ഹർജി സമർപ്പിക്കാനാണ് തീരുമാനം.

11-Nov-2020