ബീഹാര്‍ തെരഞ്ഞെടുപ്പ്: ഇടതുപക്ഷം നടത്തിയത് രാജ്യത്തിന്റെ ഭാവി എന്തെന്ന് കാണിക്കുന്ന മുന്നേറ്റം
അഡ്മിൻ
ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചന കേരളത്തിലെ യു.ഡി.എഫിന്റെ ചങ്കിടിപ്പ് കൂട്ടുന്നതാണ്. ബീഹാറില്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ്സ് അവിടെ ബഹുഭൂരിപക്ഷം സീറ്റുകളിലും തകര്‍ന്നടിഞ്ഞിരിക്കുകയാണ്. അതേസമയം 27 സീറ്റുകളില്‍ മാത്രം മത്സരിച്ച ഇടതുപക്ഷം വമ്പന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.
ഇടത് നിരയില്‍ സി.പി.ഐ.എം.എല്‍, സി.പി.എം, സി.പി.ഐ ഉള്‍പ്പെട്ട സഖ്യത്തിന്റെ വന്‍ മുന്നേറ്റത്തിനാണ് ബീഹാര്‍ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് പോലും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണിത്. സംസ്ഥാനത്തെ അവസാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റക്കാണ് ബി.ജെ.പി മത്സരിച്ചിരുന്നത്. അതിന് ശേഷം ഭരണം പിടിക്കാനാണ് ജെ.ഡി.യുവിന്റെ ഒപ്പം അവര്‍ കൂടിയിരുന്നത്.ഇക്കുറി ഒറ്റക്കെട്ടായാണ് മഹാ സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഒരു തരത്തിലുള്ള അഭിപ്രായ ഭിന്നതും ഈ സഖ്യത്തില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാനത്താകെ 70 സീറ്റുകള്‍ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടപ്പോള്‍ കൂടുതലായ ഒരു അവകാശവാദവും ഇടതുപക്ഷം ആര്.ജെ.ഡിക്ക് മുന്നില്‍ വച്ചിരുന്നില്ല. ആകെ ലഭിച്ച 27 സീറ്റുകള്‍ പങ്കിട്ടെടുത്താണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചിരുന്നത്.
ബീഹാറിലെ കഴിഞ്ഞ സഭയില്‍ 3 സി.പി.ഐ.എം.എല്‍ അംഗങ്ങള്‍ മാത്രമാണ് ഇടതുപക്ഷത്തിന്റെ പേരില്‍ നിയമസഭയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ സി.പി.എമ്മും സി.പി.ഐയും കൂടി സി.പി.ഐ.എം.എല്ലിനൊപ്പം ചേര്‍ന്നപ്പോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കുന്നതിന് പകരം അത് ഇടതുപക്ഷത്തിന് നല്കിയിരുന്നെങ്കില് ചിത്രം തന്നെ മാറുമായിരുന്നുവെന്നാണ് ആര്.ജെ.ഡിയുടെ നേതാക്കള്‍ പോലും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. ജനങ്ങള്‍ക്ക് തീരെ വിശ്വാസമില്ലാത്ത പാര്‍ട്ടിയായാണ് ബീഹാറിലും കോണ്‍ഗ്രസ്സ് മാറിയിരിക്കുന്നത്. ആകെയുള്ള വോട്ടിംഗ് ശതമാനത്തിലും സി.പി.ഐ.എം.എല്ലിനെ പോലെ വലിയ മുന്നേറ്റമാണ് സി.പി.എമ്മും സി.പി.ഐയും നടത്തിയിരിക്കുന്നത്. ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാറിനെതിരെ നിരന്തരം പ്രക്ഷോഭം നടത്തിയിരുന്നതും കൂടുതലായി ഇടതു പാര്‍ട്ടികളാണ്.
സി.പി.ഐ.എം.എല്ലും, സി.പി.എമ്മും സി.പി.ഐയും നടത്തിയ പോരാട്ടങ്ങള്‍ പൊതു സമൂഹത്തില്‍ ഇടതുപക്ഷത്തോടുള്ള മതിപ്പ് വര്‍ദ്ധിപ്പിക്കാനാണ് കാരണമായിരുന്നത്. കേരളത്തില്‍ കോണ്ഗ്രസ്സുകാര് ചാനലില്‍ ഇരുന്ന് നടത്തുന്ന സമരമല്ല ജനങ്ങള്‍ക്കൊപ്പം ചുട്ടുപൊള്ളുന്ന വെയിലിലാണ് ബീഹാറില്‍ ഇടതുപക്ഷം പ്രക്ഷോഭം നടത്തിയിരുന്നത്. അതിനുള്ള ഫലമാണ് ഇപ്പോള്‍ ജനങ്ങളും ചെങ്കൊടിക്ക് നല്‍കിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇടതുപക്ഷത്തെ സഖ്യമാക്കിയതെന്ന ചോദ്യത്തിന് തേജസ്വി യാദവിന്റെ രാഷ്ട്രീയ ഉപദേശകനായ മനോജ് ഝാ പറഞ്ഞ മറുപടിയില്‍ തന്നെ എല്ലാം വ്യക്തമാണ്.
‘ഇടതുപക്ഷം എക്കാലവും ജനങ്ങളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നവരും സമരങ്ങള്‍ നയിക്കുന്നവരുമാണ് എന്നാണ് അദ്ദേഹം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇടതുപക്ഷം ഒരു മുന്നണിയുടെ ഭാഗമാകുമ്പോള്‍ ആ മുന്നണിക്ക് ഒരു കുതിപ്പ് ലഭിക്കുമെന്ന കാര്യവും മനോജ് ഝാ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്കങ്ങള്‍ക്ക് അപ്പുറമായ ഒരു കുതിപ്പാണത്. അതു തന്നെയാണ് തങ്ങള്‍ പ്രയോജനപ്പെടുത്തിയതെന്നതാണ് എം.പി കൂടിയായ മനോജ് ത്സാ തുറന്ന് പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്‍പായിരുന്നു ഈ പ്രതികരണം.
11-Nov-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ