ബീഹാര്‍: ഇടത് പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്: സീതാറാം യെച്ചൂരി

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത്  ഇടത് പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് ബീഹാറിൽ നടന്നതെന്നും കൂടൂതല്‍ സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.

ബീഹാറിലെ തെരഞ്ഞെടുപ്പില്‍ സി.പി.എം, സി.പി.ഐ(എം.എല്‍), സി.പി.ഐ എന്നീ പാര്‍ട്ടികളാണ് ഇടത് പക്ഷത്തിനായി മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ചത്. ഇതില്‍ സി.പി.എം രണ്ട് സീറ്റില്‍ വിജയിച്ചു. സി.പി.ഐ(എംഎല്‍) 11 സീറ്റിലും സി.പി.ഐ രണ്ട് സീറ്റിലുമാണ് ജയിച്ചത്.

 

11-Nov-2020