ഓൺലൈൻ ന്യൂസ് പോർട്ടലുകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ ഓൺലൈൻ ന്യൂസ് പോർട്ടലുകളും നെറ്റ്ഫ്ലിക്സ് ഉൾപ്പടെയുള്ള കണ്ടന്റ് പ്രൊവൈഡേഴ്‌സും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ കീഴിലാക്കി കേന്ദ്രസർക്കാർ ഉത്തരവ്. നിലവിൽ ഡിജിറ്റൽ കണ്ടന്റിനെ റെഗുലേറ്റ് ചെയ്യാനായി നിയമമോ സ്വയം ഭരണ സ്ഥാപനമോ ഇല്ല.

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിലെ പത്ര മാധ്യമങ്ങളും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ വാർത്ത ചാനലുകളും അഡ്വെർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ പരസ്യങ്ങളും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചലച്ചിത്രങ്ങളുമാണ് ഇനിമുതല്‍ കേന്ദ്രസര്‍ക്കാര്‍ റെഗുലേറ്റ് ചെയ്യുന്നത്.

നീര്റെ തന്നെ ഒറ്റിറ്റി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനായി ഒരു സ്വയംഭരണ സ്ഥാപനത്തെ രൂപീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ സുപ്രീം കോടതി കഴിഞ്ഞ മാസം സർക്കാരിൻ്റെ പ്രതികരണം തേടിയിരുന്നു. ഇത് സംബന്ധിച്ചു കേന്ദ്ര സർക്കാരിനും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കും സുപ്രീം കോടതി നോട്ടീസ് നൽകിയിരുന്നു. ഒറ്റിറ്റി പ്ലാറ്റ്ഫോമുകളിൽ ന്യൂസ് പോർട്ടലുകളും ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ ഉൾപ്പെടെയുള്ള സ്ട്രീമിംഗ് സർവീസുകളും ഉൾപ്പെടുന്നു.

ഡിജിറ്റൽ മാധ്യമങ്ങളെ റെഗുലേറ്റ് ചെയ്യേണ്ടതുണ്ടെന്നു മറ്റൊരു ഹർജിയിൽ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിന് മുൻപ് കോടതി ഇടപെട്ട് ഒരു സമിതിയെ നിയമിക്കണമെന്നും ആവശ്യപെട്ടിരുന്നു.

11-Nov-2020