തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേക സമയം അനുവദിക്കും. നിലവില്‍ കോവിഡ് രോഗികള്‍ക്ക് വോട്ടു ചെയ്യാന്‍ അവസാന ഒരു മണിക്കൂര്‍ മാറ്റിവെക്കാനാണ് തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

11-Nov-2020