ബി.ജെ.പിയില്‍ ശോഭാ സുരേന്ദ്രന്‍ ഇടഞ്ഞുതന്നെ

സംസ്ഥാന ബി.ജെ.പിയില്‍ നില നില്‍ക്കുന്ന തര്‍ക്കങ്ങളെ സംബന്ധിച്ച് പരസ്യ പ്രതികരണവുമായി ശോഭ സുരേന്ദ്രന്‍. തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും മാധ്യമങ്ങളോട് വരും ദിവസങ്ങളില്‍ വിശദമായി സംസാരിക്കുമെന്നും ശോഭ സുരേന്ദ്രന്‍ അറിയിച്ചു.

താന്‍ ഒരു അധികാരമോഹിയാണെങ്കില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബി.ജെ.പിക്ക് ഒരു മെമ്പര്‍ പോലും ഇല്ലാതിരുന്ന സമയത്താണ് പാര്‍ട്ടിയിലെത്തിയതെന്നും ശോഭ സുരേന്ദ്രന്‍ ഓര്‍മിപ്പിച്ചു.ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ശോഭ സുരേന്ദ്രന്
കാര്യമായ അഭിപ്രായഭിന്നതകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹി പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും അവര്‍ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചുവെങ്കിലും ഇതുവരെ അവിടെ നിന്നും അനുകൂലപ്രതികരണമുണ്ടായിട്ടില്ലെന്നാണ് സൂചനകള്‍.

11-Nov-2020