എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ തള്ളി

കാസർകോട്ടെ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്‌ലിം ലീഗിന്റെ മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീന് കോടതി ജാമ്യം നിഷേധിച്ചു. കമറുദ്ദീന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കാസർഗോഡ് ഹൊസ്ദുർഗ് കോടതി തള്ളുകയായിരുന്നു. കോടതിയില്‍ കമറുദ്ദീനെ കസ്റ്റഡിയിൽ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു.

അതേസമയം, എം.എല്‍.എയ്ക്കെതിരെ 11 കേസുകളിൽ പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചു. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്.

12-Nov-2020