ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു

കോടിയേരി ബാലകൃഷ്ണന്‍ സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. സ്ഥാനം ഒഴിയാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. ചികിത്സയ്ക്കും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി അവധി വേണമെന്ന് കോടിയേരി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തെ അറിയിക്കുകയായിരുന്നു. എന്നാല്‍എത്ര കാലത്തേക്കാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല.

നിലവില്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല പകരമായി ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് നല്‍കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കോടിയേരിയുടെ ഈ സ്ഥാനമൊഴിയല്‍ കേന്ദ്രകമ്മിറ്റിയും പി.ബിയും അംഗീകരിച്ചു.

13-Nov-2020