8 വഞ്ചനാ കേസുകളിൽ കൂടി എം. സി കമറുദ്ദീൻ എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തി
അഡ്മിൻ
അന്വേഷണ സംഘം ഇന്ന് 8 വഞ്ചനാ കേസുകളിൽ കൂടി എം. സി കമറുദ്ദീൻ എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടുകൂടി അദ്ദേഹം അറസ്റ്റിലായ കേസുകളുടെ എണ്ണം 63 ആയി. അതേസമയം 42 കേസുകളിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎയുടെ അഭിഭാഷകൻ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ സമർപ്പിക്കും.
കഴിഞ്ഞ ദിവസം മൂന്ന് കേസുകളിലെ ജാമ്യാപേക്ഷ തള്ളിയ സാഹര്യത്തിൽ ഇന്ന് നല്‍കുന്ന പുതിയ ജാമ്യാപേക്ഷയും തള്ളാനാണ് സാധ്യതയെന്നാണ് വിവരം. എന്നാല്‍ കീഴ്ക്കോടതികളിൽ ജാമ്യാപേക്ഷ തള്ളുന്ന മുറക്ക് ഹൈക്കോടതിയെ സമീപിക്കാനാണ് എം. സി കമറുദ്ദീന്‍റെ നീക്കം.
രാഷ്ട്രീയത്തില്‍ വളരെ സ്വാധീനമുള്ള വ്യക്തിയായതിനാൽ പ്രാഥമിക ഘട്ടത്തിൽ തന്നെ ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് നേരത്തേ കമറുദ്ദീൻ്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയത്.