കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമം നടക്കുന്നു: എ. വിജയരാഘവൻ

സെക്രട്ടറി സ്ഥാനത്തുതുടരാൻ കോടിയേരി ബാലകൃഷ്ണന് ചില അസൗകര്യങ്ങൾ വന്നപ്പോൾ പകരം ക്രമീകരണമുണ്ടാക്കുക മാത്രമാണ് സി.പി.എം ചെയ്തതെന്ന് പാർട്ടി സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന എ വിജയരാഘവൻ. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്താണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാർ തങ്ങളുടെ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമം നടത്തുന്നതായി വിജയരാഘവൻ പറഞ്ഞു. അതിനെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടതുണ്ട്. എല്ലാ കാലത്തും ഇടതുപക്ഷത്തിനെതിരെ ഇങ്ങനെ ആക്രമണം ഉണ്ടായിട്ടുണ്ട്. അതിനെ അതി ജീവിച്ച ചരിത്രമാണ് ഉള്ളതെന്നും വിജയരാഘവൻ പറഞ്ഞു.

13-Nov-2020