കൃഷ്‌ണദാസിനെയും വെട്ടി.

തൃശൂർ:മുൻ ബി ജെ പി സംസ്ഥാന പ്രസിഡന്റും മുരളീധരവിരുദ്ധനുമായ പി കെ കൃഷ്‌ണദാസിനെ തെലങ്കാനയുടെ ചുമതലയിൽനിന്ന്‌ ഒഴിവാക്കി. ഇതോടെ സംസ്ഥാന ബി ജെ പി യിലെ ഗ്രൂപ് പോര് രൂക്ഷമായി. നേരത്തേ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തുനിന്നും കൃഷ്‌ണദാസിനെ മാറ്റിയിരുന്നു.


മുരളീധരന്റെ ഇടപെടലുകളാണ് ഇതിനു പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മുരളീധരപക്ഷത്തോട്‌ അടുപ്പം പുലർത്തുന്ന സി പി രാധാകൃഷ്‌ണനാണ്‌ കേരളത്തിന്റെ പുതിയ ചുമതലക്കാരൻ. ദേശീയ ഭാരവാഹി പട്ടികയിൽനിന്ന്‌ കുമ്മനംരാജശേഖരനെ നേരത്തെതന്നെ ഔദ്യോഗികപക്ഷം ഒഴിവാക്കിയിരുന്നു.

പ്രശ്‌നത്തിൽ കേന്ദ്രനേതൃത്വം ഇടപെടണമെന്നാണ്‌ വിമതപക്ഷത്തിന്റെ ആവശ്യം. ഇതിനായി കൃഷ്‌ണദാസ്‌-–- ശോഭാസുരേന്ദ്രൻ- പക്ഷത്തിന്റെ നേതൃത്വത്തിൽ ജെ പി നദ്ദയ്‌ക്ക് വീണ്ടും പരാതി നൽകിയിട്ടുണ്ട്.

15-Nov-2020