ബീഹാർ: ബീഹാർ തിരഞ്ഞെടുപ്പ്പ് പരാജയത്തിന് കോൺഗ്രസിനെ പഴിചാരി ആർ ജെ ഡി. മുതിർന്ന ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരിയാണ് ആരോപണവുമായെത്തിരിക്കുന്നത്.70 സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോൺഗ്രസിന് 70 റാലി പോലും സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഗുരുതരരോപണങ്ങളാണ് ശിവാനന്ദ ഉന്നയിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി വെറും മൂന്ന് ദിവസമാണ് പ്രചാരണത്തിനെത്തിയത് , പ്രിയങ്ക ഗാന്ധി ഒരിക്കൽപ്പോലും വന്നതുമില്ലന്നു ശിവാനന്ദ പറഞ്ഞു. ബീഹാറിൽ മാത്രമല്ല എല്ലായിടത്തും കോൺഗ്രസിന്റെ സ്ഥിതി ഇതാണെന്നും ഇതേപ്പറ്റി കോണ്‍ഗ്രസ് നേതൃത്വം കാര്യമായി തന്നെ ചിന്തിക്കണമെന്നും തിവാരി പറഞ്ഞു.
‘ബീഹാറില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിച്ച് നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി സിംലയിലെ പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് പിക്‌നിക് നടത്തുന്ന തിരക്കിലായിരുന്നു. ഇങ്ങനെയാണോ ഒരു പാര്‍ട്ടി നേതൃത്വം പെരുമാറേണ്ടത്? കോണ്‍ഗ്രസിന്റെ ഇത്തരം പ്രവൃത്തികള്‍ ബി.ജെ.പിയ്ക്ക് വളരാനുള്ള വളമാകും എന്ന ആരോപണത്തില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നുന്നെന്നും തിവാരി അഭിപ്രായപ്പെട്ടു.