ബിജെപിക്കെതിരായ ബദലെന്ന നിലയിലുള്ള പ്രസക്‌തി കോൺഗ്രസിന് നഷ്ടമായി.
അഡ്മിൻ
ന്യൂ ഡൽഹി : ജനങ്ങൾ കോൺഗ്രസിനെ ഒരു ബദലായി കണക്കാക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഗുജറാത്തിലെ എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടു, ലോക്സഭാ തിരഞ്ഞെടുപ്പിൽ അവിടെ ഒരു സീറ്റുപോലും കോൺഗ്രസിന് നേടാനായില്ല. പ്രശ്നങ്ങളെക്കുറിച്ച് കൊണ്ഗ്രെസ്സ് നേതൃത്വത്തിന് അറിവുണ്ടെങ്കിലും അത് പരിഹരിക്കുന്നതിൽ പാർട്ടി വിമുഖത കാണിക്കുന്നു. ബീഹാറിൽ മാത്രമല്ല രാജ്യമൊട്ടാകെ കോൺഗ്രസിനെ ഒരു ബദലായി ജനങ്ങൾ കാണുന്നില്ല. ബിഹാർ നിയമ സഭ തിരഞ്ഞെടുപ്പിലും മറ്റ് ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിക്കുകയായിരുന്നു കപിൽ സിബൽ.
ആറുവർഷമായി കോൺഗ്രസ് ആത്മപരിശോധന നടത്തിയിട്ടില്ല , കോൺഗ്രസിന്റെ കുഴപ്പം എന്താണെന്ന് നമുക്കറിയാം. സംഘടനാപരമായി, എന്തൊക്കെയാണ് തെറ്റുകളെന്നുമറിയാം . എല്ലാത്തിനും ഉത്തരങ്ങളും കോൺഗ്രെസ്സിനറിയാം എന്നും ഞാൻ കരുതുന്നു. എന്നാൽ ആ ഉത്തരങ്ങൾ തിരിച്ചറിയാൻ അവർ തയ്യാറല്ല. അവർ ആ ഉത്തരങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ, ഇത് തുടരും. അതാണ് കോൺഗ്രസിന്റെ സ്ഥിതി ഇത് ആശങ്കാജനകവുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.