ഉപ മുഖ്യമന്ത്രിയാവാൻ ഇത്തവണ സുശീല്‍ മോദിയില്ല.

ബീഹാർ: ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് ബീഹാറിൽ അധികാരമേല്‍ക്കും. എന്നാൽ ഉപ മുഖ്യമന്ത്രിയാവാൻ ഇത്തവണ സുശീല്‍ മോദിയില്ല.ജെ.ഡി.യുവിനേക്കാള്‍ കൂടുതല്‍ സീറ്റുകളുള്ള ബി.ജെ.പിക്ക് തന്നെയായിരിക്കും ഇത്തവണയും ഉപമുഖ്യമന്ത്രി പദവിയും ഗവര്‍ണര്‍ പദവിയും. ബി.ജെ.പി നേതാക്കളായ തര്‍കിഷോര്‍ പ്രസാദും രേണുദേവിയുമാണ് ഉപമുഖ്യമന്ത്രിമാരായി അധികാരമേല്‍ക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.


നേരത്തെ രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ഘടക കക്ഷികളായ വി.ഐ.പിയും എച്ച്.എ.എമ്മും നേതാക്കളായ ജിതന്‍ റാം മാഞ്ചിയും മുകേഷ് സാനിയും ആവശ്യപ്പെട്ടിരുന്നെങ്കിലും ഉപ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിയില്‍ നിന്ന് മതിയെന്നാണ് പാർട്ടി തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്.

16-Nov-2020