വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ക​ർ​ക്കാ​നു​ള്ള കോ​ടാ​ലി​യാ​യി സി.​എ.​ജി​യെ പ്ര​തി​പ​ക്ഷം ഉ​പ​യോ​ഗിക്കുന്നു: എ. ​വി​ജ​യ​രാ​ഘ​വ​ൻ

കേരളം നടത്തുന്ന വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ക​ർ​ക്കാ​നു​ള്ള കോ​ടാ​ലി​യാ​യി സി.​എ.​ജി​യെ പ്ര​തി​പ​ക്ഷം ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് സി.​പി.​ഐ.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. കേ​ര​ള​ത്തിെൻറ വി​ക​സ​ന​പ​ദ്ധ​തി​ക​ളെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ഇടത് മുന്നണി സംഘടിപ്പിച്ച ജ​ന​കീ​യ പ്ര​തി​രോ​ധം ക​ണ്ണേ​റ്റു​മു​ക്ക് ജ​ങ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇന്ത്യ പൂര്‍ണ്ണമായി മാന്ദ്യത്തിന്റെ പി​ടി​യി​ല​മ​ർ​ന്ന​പ്പോ​ഴും കേ​ര​ളം വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പി​ന്നോ​ട്ടു​പോ​യി​ല്ല. 14 ജി​ല്ല​ക​ളി​ൽ ക​ക്ഷി ഭേ​ദ​മ​ന്യേ കി​ഫ്ബി​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്തി അ​തി​നെ ത​ക​ർ​ക്കാ​നാ​ണ് ബി.​ജെ.​പി​ക്കൊ​പ്പം ഇപ്പോള്‍ യു.​ഡി.​എ​ഫും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ശ്ര​മി​ക്കു​ന്ന​ത്. കേരളം നടത്തുന്ന വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്കു​മേ​ൽ അ​ഞ്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ കൊ​ണ്ടു​വ​ന്നി​ട്ടും യാ​തൊ​ന്നും ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ഇവര്‍ക്ക് കി​ഫ്ബി​യെ ല​ക്ഷ്യം വെ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇപ്പോള്‍ സി.​എ.​ജി​യെ വ​ള​ഞ്ഞ​വ​ഴി​യി​ൽ രാ​ഷ്​​ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് ഒ​രി​ക്ക​ലും ഇ​ട​ത് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഏ​ത​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ന്നാ​ൽ,കേരളത്തിന്റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​യി​ടാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ശ്ര​മി​ച്ചാ​ൽ കൈ​യും കെ​ട്ടി നോ​ക്കി​യി​രി​ക്കി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

17-Nov-2020