ബെംഗളൂരു കലാപം: കോണ്‍ഗ്രസിന്റെ മുന്‍ മേയര്‍ സമ്പത്ത് രാജ് അറസ്റ്റില്‍

ബെംഗളൂരുവില്‍ നടന്ന കലാപക്കേസില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ മേയറുമായ സമ്പത്ത് രാജ് അറസ്റ്റിലായി. ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് കഴിഞ്ഞ ദിവസം സമ്പത്ത് രാജിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഉള്‍പ്പെടെ 60 പേരെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് പ്രാഥമിക കുറ്റപത്രം തയ്യാറാക്കിയിരുന്നു.

ഈ കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സമ്പത്ത് രാജിനും സാക്കിര്‍ ഹുസൈനും ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. പക്ഷെ അടുത്തിടെ കൊവിഡ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടതിന് ശേഷം സമ്പത്ത് ഒളിവിലാണെന്നാണ് വിവരം. നേരത്തേ തന്നെ സമ്പത്ത് രാജിനോട് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ല.

17-Nov-2020