ഇടുക്കി ജില്ലയിൽ ഇടത് മുന്നണി സീറ്റ് വിഭജനം പൂർത്തിയാക്കി

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിൽ ഇടത് മുന്നണി സീറ്റു വിഭജനം പൂർത്തിയാക്കി. ജില്ലാ പഞ്ചായത്തിൽ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കട്ടപ്പന നഗരസഭയില്‍ ഉള്‍പ്പെടെ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് മികച്ച പരിഗണന നല്‍കിയിട്ടുണ്ട്. അതേസമയം യു.ഡി.എഫിൽ ജില്ല പഞ്ചായത്ത്‌ ഡിവിഷൻ സംബന്ധിച്ച്‌ ധാരണ ആയെങ്കിലും സ്ഥാനർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ബി.ജെ.പിയും സ്ഥാനാർത്ഥി പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. ഇടുക്കിയിൽ 16 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തിൽ സി.പിഐ..എം – 7, സി.പി.ഐ- 5, കേരള കോൺഗ്രസ് ജോസ് വിഭാഗം – 4 എന്നിങ്ങനെ സീറ്റുകളിൽ മൽസരിക്കും.

17-Nov-2020