കേരളത്തില്‍ അന്വേഷണം നടത്താൻ സി.ബി.ഐക്ക് നിയന്ത്രണം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

സംസ്ഥാനത്ത് മുന്‍‌കൂര്‍ അനുമതിയില്ലാത്ത സി.ബി.ഐയുടെ കേസന്വേഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേരളാ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് നല്‍കിയിരുന്ന അനുമതിയാണ് പിന്‍വലിച്ചത്.

മേലില്‍ കോടതി ഉത്തരവ് പ്രകാരമോ സര്‍ക്കാര്‍ അനുമതിയോടെയോ മാത്രമേ ഇനി സി.ബി.ഐക്ക് കേരളത്തില്‍ അന്വേഷണം ഏറ്റെടുക്കാനാവൂ.സംസ്ഥാന മന്ത്രിസഭയുടെ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറി സജ്ഞയ് കൗളാണ് വിജ്ഞാപനമിറക്കിയത്. ലൈഫ് മിഷന്‍ അഴിമതി കേസ് സി.ബി.ഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് നല്‍കിയിരുന്ന അനുമതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

17-Nov-2020