എം.സി കമറുദ്ദീനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്‌ലിം ലീഗിന്റെ എം. സി കമറുദ്ദീൻ എം.എൽ.എ യെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്.

അതേസമയം ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 36 കേസുകളിൽ കൂടി എം. സി കമറുദ്ദീനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. നിലവില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന രണ്ട് കേസുകളിൽ കൂടി എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തി.

17-Nov-2020