പാലാരിവട്ടം പാലം അഴിമതി: മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് സുപ്രധാന നീക്കത്തിലേക്ക്. യു.ഡി.എഫ് മന്ത്രിസഭയിലെ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി വിജിലൻസ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ എത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് വീട്ടിലെത്തിയത്.

എന്നാൽ ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്നും ആശുപത്രിയിലാണെന്നുമാണ് കുടുംബം അറിയിച്ചിരിക്കുന്നത്. പൊലീസും ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയിട്ടുണ്ട്. നടപടി വേഗത്തിലാക്കാൻ അന്വേഷണസംഘത്തിന് നിർദ്ദേശം ലഭിച്ചതിനെത്തുടർന്നാണ് വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനെത്തിയത്. ഇബ്രാംഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ ലക്ഷ്യമിട്ടാണ് വിജിലൻസ് സംഘം വീട്ടിലെത്തിയതെന്നാണ് സൂചന. വിജിലൻസ് ഇപ്പോഴും വീട്ടിൽ തുടരുകയാണ്.

18-Nov-2020