കപില്‍ സിബലിനെതിരെ വിമര്‍ശനവുമായി അധിര്‍ രഞ്ജന്‍ ചൗധരി

ബി.ജെ.പിയ്ക്ക് ബദല്‍ ആകില്ല എന്ന രീതിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച കപില്‍ സിബലിന്റെ പ്രസ്താവനയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്ത്.

കപില്‍ സിബല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്നോട്ട് പോക്കില്‍ ഏറെ ആശങ്ക പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. പക്ഷെ, അദ്ദേഹത്തെ ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലൊന്നും പ്രചാരണ രംഗത്ത് കണ്ടില്ലല്ലോ എന്ന് അധിര്‍ രഞ്ജന്‍ ചോദിക്കുന്നു

തെരഞ്ഞെടുപ്പുകള്‍ നടന്ന ഏതെങ്കിലും സംസ്ഥാനത്ത് പ്രചാരണത്തിന് അദ്ദേഹം പോയിരുന്നുവെങ്കില്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക് അര്‍ത്ഥമുണ്ടായേനെ. ഇവിടെ പക്ഷെ ഒന്നും ചെയ്യാതെ വെറുതെ അഭിപ്രായ പ്രകടനം മാത്രം നടത്തിയിട്ട് എന്തുകാര്യമെന്നും അദ്ദേഹം ചോദിച്ചു.

18-Nov-2020