ഇബ്രാഹിംകുഞ്ഞിൻറെ അറസ്റ്റിൽ കവിത ചൊല്ലി പ്രതികരണവുമായി മന്ത്രി കെ. ടി ജലീൽ

യു.ഡി.എഫ് മന്ത്രിസഭയിലെ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിൻറെ അറസ്റ്റിൽ പ്രതികരണവുമായി മന്ത്രി കെ. ടി ജലീൽ. 'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ' എന്ന ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ വരികളാണ് കെ. ടി ജലീൽ ചൊല്ലിയത്.

നമുക്ക് നമ്മൾ തന്നെയാണ് സ്വർഗവും നരകവും തീർക്കുന്നത് എന്നതാണ് ഈ വരികളുടെ അർത്ഥം. പാലാരിവട്ടം പാലം അഴിമതി കേസിൽ ഇന്ന് രാവിലെ പത്തരയോടെ കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ നിന്നാണ് മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

പാലാരിവട്ടം പാലം നിർമാണത്തിന് മുൻകൂർ പണം നൽകിയത് ആർ.ബി.ഡി.സി.കെയുടെ അന്നത്തെ എം.ഡിയുടെ ശുപാർശയിൽ മന്ത്രിയുടെ ഉത്തരവിൻമേലാണ് പാലം നിർമാണ അഴിമതിക്കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് പ്രതി ചേർത്തത്.

18-Nov-2020