കേരളത്തിലെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല

കേരളത്തില്‍ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല. ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. തീയേറ്ററുകള്‍ തുറക്കുന്ന ഘട്ടം ആകുമ്പോള്‍ വിനോദ നികുതിയില്‍ ഇളവ് അനുവദിക്കണമെന്ന് സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രാജ്യമാകെ സിനിമ തീയേറ്ററുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തുറക്കുവാൻ നേരത്തെ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ തീയേറ്ററുകൾ ഉടനെ തുറക്കേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാനസർക്കാരും സിനിമ സംഘടനകളും സ്വീകരിച്ചത്.

19-Nov-2020