രാഹുൽ ഗാന്ധിക്ക് എതിരെയുള്ള വിമത നീക്കങ്ങൾ തടയാന്‍ കോൺഗ്രസ് ദേശീയ നേതൃത്വം

ഈ മാസം നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ രാഹുൽ ഗാന്ധിക്ക് എതിരായ വിമത നീക്കങ്ങൾക്ക് തടയിടാൻ കോൺഗ്രസ് ദേശീയ നേതൃത്വം ഒരുങ്ങുന്നു . പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷനും പ്രചാരണത്തിന്റെ ചുമതല ഉണ്ടായിരുന്ന അഖിലേഷ് പ്രസാദ് സിംഗും എറ്റെടുത്തു കഴിഞ്ഞു.

മത്സരിക്കാൻ തെറ്റായ സീറ്റുകൾ തെരഞ്ഞെടുത്ത തങ്ങളാണ് തോൽവിക്ക് കാരണമായതെന്ന് അവർ വ്യക്തമാക്കി. സീറ്റ് വിഭജനത്തില്‍ അത്രുപ്തിയുമായി രാഹുല്‍ തന്നെ നേരത്തേ രംഗത്ത് വന്നിരുന്നു.

20-Nov-2020