ശോഭാ സുരേന്ദ്രൻ പങ്കെടുക്കാതെ ബി.ജെ.പി നേതൃയോഗം ഇന്ന്

കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനോടുള്ള പ്രതിഷേധം കടുപ്പിച്ച് ശോഭാ സുരേന്ദ്രൻ. ഇന്ന് നടക്കുന്ന ബി.ജെ.പി നേതൃയോഗത്തിൽ ശോഭാ സുരേന്ദ്രൻ പങ്കെടുക്കില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രൻ ഇപ്പോൾ.

അടുത്തുവരുന്ന തദ്ദേശതെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന ബി.ജെ.പിയിലെ ഗ്രൂപ്പ് പോര് പാർട്ടിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. കെ. സുരേന്ദ്രൻ കേരളത്തിൽ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ശോഭ.

20-Nov-2020