പാലാരിവട്ടം പാലം അഴിമതി: ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരെയും പ്രതി ചേർത്തു

എറണാകുളത്തെ പാലാരിവട്ടം പാലം അഴിമതിക്കേസിൽ കൂടുതൽ ഉദ്യോഗസ്ഥരെ പ്രതി ചേർത്തു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രതി ചേർത്തിരിക്കുന്നത്. സ്‌പെഷ്യൽ സെക്രട്ടറി കെ. സോമരാജൻ, അണ്ടർ സെക്രട്ടറി ലതാകുമാരി, അഡീഷണൽ സെക്രട്ടറി സണ്ണി ജോൺ, ഡെപ്യൂട്ടി സെക്രട്ടറി പി. എസ് രാജേഷ്, എന്നിവരെയാണ് പ്രതികളാക്കിയത്.

കരാറിനായി വായ്പ അനുവദിച്ച് ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും പ്രതികളാക്കിയിട്ടുണ്ട്. കിറ്റ്‌കോയുടെ രണ്ട് ഉദ്യോഗസ്ഥരെയും അഴിമതിക്കേസിൽ പ്രതി ചേർത്തു. ഇതോടെ കേസിലെ മൊത്തം പ്രതികളുടെ എണ്ണം പതിനേഴായി ഉയര്‍ന്നു.

20-Nov-2020