സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ഇ.ഡി നിഷേധിക്കാത്തത് ഗൗരവതരം: സി.പി.ഐ.എം

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം നിഷേധിക്കാത്തത് ഗൗരവതരമെന്ന് സി.പി.ഐ.എം. സംസ്ഥാനത്തെ ഇടത് സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ എൻഫോഴ്സ്മെന്റും ഭാഗമാകുന്നു എന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി.

സ്വപ്നയുടെ വിവാദ ശബ്ദരേഖ ഇ.ഡി നിഷേധിക്കാത്തത് ഗൗരവതരമാണ്. സ്വയം വിശ്വാസ്യത തകർക്കുന്ന സ്ഥാപനമായി ഇഡി മാറി. ഇ.ഡിയുടെ വിശ്വാസ്യത തകർക്കാൻ നീക്കമെന്ന പ്രചാരണം പരിഹാസ്യമാണെന്നും സി.പിഐ..എം പ്രസ്താവനയിൽ പറഞ്ഞു.

21-Nov-2020