പോലീസ് നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കില്ല: സി.പി.ഐ.എം

സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന പോലീസ് ആക്ടിലെ നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ബാധിക്കില്ലെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. നിയമം നടപ്പിലാക്കുമ്പോള്‍ ഇക്കാര്യം ഉറപ്പുവരുത്തുമെന്നും സി.പി.ഐ.എം വ്യക്തമാക്കി.

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ പോലീസ് നിയമം ഭേദഗതി ചെയ്തുള്ള വിജ്ഞാപനമിറങ്ങിയത്. ഭേദഗതി പ്രകാരം സൈബര്‍ ഇടത്തില്‍ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാകും.

വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, ഇവ രണ്ടും കൂടി ഒരുമിച്ചോ ഒടുക്കേണ്ടി വരും. എന്നാല്‍ ഇതില്‍ സമൂഹ മാധ്യമങ്ങള്‍ എന്ന് പ്രത്യേക പരാമര്‍ശം ഇല്ല. എല്ലാ വിനിമയോപാധികള്‍ക്കും ഇത് ബാധകമാണ്.

22-Nov-2020