ശോഭാ സുരേന്ദ്രന്റെ പരാതികൾ അവര്‍ ആഗ്രഹിക്കുന്ന പദവിക്ക് വേണ്ടി

കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനോട് ഇടഞ്ഞ വിമതരോട് വിട്ടുവീഴ്ച വേണ്ടെന്ന് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കഴിഞ്ഞ ആഴ്ച കേന്ദ്ര നേതൃത്വത്തിനോട് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത് തെളിയിക്കുന്നത് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള വിമത നേതാക്കളുടെ പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി തന്നെയാണ്.

കേരളത്തിലെ നേതൃത്വത്തിനോട് ഇടഞ്ഞു നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്റേത് അവര്‍ ആഗ്രഹിക്കുന്ന പദവിക്ക് വേണ്ടിയാണെന്നും ശോഭയുടെ സമ്മര്‍ദതന്ത്രങ്ങള്‍ അവഗണിക്കാനുമാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ശോഭാ സുരേന്ദ്രന് നിലവില്‍ പി.കെ കൃഷ്ണദാസ് പക്ഷത്തിന്റെ പിന്തുണയില്ലെന്നും അതുകൊണ്ട് നേതൃത്വത്തിനുള്ള തലവേദന കുറയുമെന്നുമാണ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

23-Nov-2020