ശബരിമല: തപാൽ വഴിയുള്ള പ്രസാദ വിൽപ്പനയിൽ വർദ്ധനവ്

ശബരിമലയിൽ തപാൽ വഴിയുള്ള പ്രസാദ വിൽപ്പനയിൽ വർദ്ധനവ് രേഖപ്പെടുത്തി . 450 രൂപയാണ് പ്രസാദം അടങ്ങിയ കിറ്റിന്റെ വില. കൊവിഡ് സാഹചര്യത്തിൽ ശബരിമലയിൽ നേരിട്ടെത്താൻ കഴിയാത്ത നിരവധി പേരാണ് കിറ്റ് തപാൽ വഴി വാങ്ങുന്നത്.

അരവണ, വിഭൂതി, കുങ്കുമം, മഞ്ഞൾപ്പൊടി, അർച്ചനയുടെ പ്രസാദം എന്നിവയാണ് കിറ്റിലുള്ളത്. ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും തമ്മിലുള്ള കരാര്‍ പ്രകാരമാണ് രാജ്യത്ത് എവിടെയും ശബരിമല പ്രസാദങ്ങള്‍ അടങ്ങിയ കിറ്റ് പോസ്റ്റ് ഓഫീസ് വഴി എത്തിച്ച് നൽകിത്തുടങ്ങിയത്.

23-Nov-2020