എം.സി കമറുദ്ദീനെ ആശുപത്രിയില്‍ നിന്നും ജില്ലാ ജയിലിലേക്ക് മാറ്റി

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ മുസ്‌ലിം ലീഗ് മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനെ ആശുപത്രിയില്‍ നിന്ന് വീണ്ടും കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഇസിജി വ്യതിയാനത്തെ തുടര്‍ന്ന് 5 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന കമറുദ്ദീനെ ഇന്നലെ രാത്രിയാണ് വീണ്ടും ജയിലിലേക്ക് മാറ്റിയത്.

ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. എം.എല്‍.എയുടെ ഹൃദ്രോഗത്തിന് അടിയന്തര ആന്‍ജിയോപ്ലാസ്റ്റി വേണ്ടെന്ന് ഹൃദ്രോഗ വിദഗ്ധന്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം. നിലവിലെ മരുന്ന് തുടര്‍ന്നാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

24-Nov-2020