പോലീസ് ആക്ട് ഭേദഗതി സംസ്ഥാന സർക്കാർ പിൻവലിച്ചു

കേരളാ പോലീസ് ആക്ട് ഭേദഗതി സംസ്ഥാന സർക്കാർ പിൻവലിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലായിരുന്നു ഈ നിര്‍ണ്ണായക തീരുമാനം. സർക്കാർ ഗസറ്റിൽ വിജ്ഞാപനം വന്ന് 48 മണിക്കൂർ തികയും മുൻപാണ് നിയമഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത്.

ഓർഡിനൻസ് പിൻവലിക്കാനുള്ള തീരുമാനം ഇനി സര്‍ക്കാര്‍ ഗവർണറെ അറിയിക്കും. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപിലീംഗ് ഓർഡർ ഉടനെ പുറത്തിറങ്ങും. ഏതു തരം മാധ്യമങ്ങൾ വഴിയുമുള്ള ആക്ഷേപം നടത്തിയാൽ പോലീസിന് പരാതിയുടെ അടിസ്ഥാനത്തിലും സ്വന്തം നിലയിലും അധികാരം നൽകുന്നതായിരുന്നു ഓർഡിനൻസ്. സൈബര്‍ സുരക്ഷയ്ക്ക് ഇനി സര്‍ക്കാര്‍ പുതിയ ഭേദഗതി ഇറക്കും. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പുതിയ ഭേദഗതി പുറത്തിറക്കുക.

24-Nov-2020