സി.എ.ജിയുടെ അട്ടിമറി ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ല: മുഖ്യമന്ത്രി

കിഫ്ബി വിവാദത്തില്‍ സി.എ.ജിക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി വിവാദം കേരളവികസനം അട്ടിമറിക്കാനുള്ള ആസൂത്രിതശ്രമമാണ്. സി.എ.ജി സാധാരണ കരട് റിപ്പോര്‍ട്ടില്‍ പറയാത്തത് അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ക്കാറില്ല. വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം സി.എ.ജിയും ചേര്‍ന്നു.

കിഫ്ബിയെ തകര്‍ക്കാന്‍ നടക്കുന്ന ഈ ശ്രമം നാടും സര്‍ക്കാരും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.എ.ജിയുടെ അട്ടിമറി ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കിഫ്ബി സി.എ.ജി ഓഡിറ്റിന് വിധേയമല്ലെന്ന പ്രചാരണം കളവാണെന്നും അദ്ദേഹം പറഞ്ഞു.

ആരെതിര്‍ത്താലും അതിൽ നിന്നും പിന്‍മാറില്ല, കിഫ്ബിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവര്‍ ജനങ്ങളുടെ ശത്രുക്കളാണ്. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരുടെ മനോവൈകല്യത്തിന് വഴങ്ങില്ലെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു

24-Nov-2020